23 December Monday

കാഞ്ഞങ്ങാട്‌ ഹെഡ് പോസ്‌റ്റോഫീസിലേക്ക്‌ 
3ന്‌ പികെഎസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
കാസർകോട്‌
പട്ടിക വിഭാഗങ്ങളുടെ സംവരണ വിഷയത്തിൽ സുപ്രീംകോടതി വിധി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതി കൊണ്ടുവരിക, ജാതി സെൻസസ് നടപ്പാക്കുക, സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ പട്ടികജാതി ക്ഷേമസമിതി ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ഒക്ടോബർ 3ന് കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തും. 
രാവിലെ പത്തിന്‌ ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ്‌ ഷാലു മാത്യു ഉദ്ഘാടനം ചെയ്യും. സമരത്തിൽ മുഴുവൻ പ്രവർത്തകരും അണിനിരക്കണമെന്ന്‌ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ പ്രസിഡന്റ്‌ പി ജഗദീശൻ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജനാർദനൻ, ബി എം പ്രദീപ്‌ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top