22 December Sunday

പ്രവാസി മലയാളികളുടെ ക്ഷേമം 
സംബന്ധിച്ച സമിതി യോഗം 30ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
കാസർകോട്‌
നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 30 തിങ്കളാഴ്ച രാവിലെ 10.30 ന്  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് ജില്ലിയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും സമിതി ചർച്ച നടത്തുകയും പരാതി സ്വീകരിക്കുകയും ചെയ്യു.  കേരളീയ പ്രവാസകാര്യ വകുപ്പ്, കേരള പ്രവാസി വെൽഫയർ ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവ മുഖേന ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യും. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾക്കും വ്യക്തികൾക്കും  പരാതി സമർപ്പിക്കാം. ഫോൺ: 04712512600.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top