21 November Thursday

വൈദ്യുതി മേഖലയുടെ 
സമഗ്ര വികസനത്തിന് സെമിനാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും സംഘടിപ്പിച്ച ജില്ലാ തല വൈദ്യുതി വികസന സെമിനാർ സി എച്ച് കുഞ്ഞമ്പു 
എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 ചട്ടഞ്ചാൽ

ജില്ലയിലെ വൈദ്യുതി മേഖലയിലെ സമഗ്ര വികസനത്തിനുള്ള ഇടപെടലിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്‌ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും ജില്ലാ തല വൈദ്യുതി വികസന സെമിനാർ സംഘടിപ്പിച്ചു. 
ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ  സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലയിലെ വൈദ്യുതി പ്രസരണ മേഖലയിൽ അപ്ഗ്രഡേഷൻ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കാനും പ്രസരണ ശൃംഖല കാര്യക്ഷമമാക്കാനും കാസർകോട്‌ ട്രാൻസ്‌മിഷൻ സർക്കിൾ ഓഫീസ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉദുമ  പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷയായി. ഇ ചന്ദ്രശേഖരൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
മൈലാട്ടി വിദ്യാനഗർ മൾട്ടി സർക്യൂട്ട് -മൾട്ടി വോൾട്ടേജ് ലൈൻ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുക, ജില്ലയിൽ അടിയന്തരമായി ഒരു ഡിവിഷൻ ഓഫീസും കൂടുതൽ സെക്ഷൻ ഓഫീസുകളും അനുവദിക്കുക, കൂടുതൽ 110 കെവി, 33 കെവി സബ്സ്റ്റേഷൻ ജില്ലയിൽ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സെമിനാറിൽ ഉയർന്നു.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സി അരുൺ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത്ത് കുമാർ, ട്രാൻസ്ഗ്രിഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കൃഷ്ണേന്ദു, എക്സിക്യൂട്ടീവ് എൻജിനീയർമാരായ കെ നാഗരാജ ഭട്ട്, കെ ലത, എം ആശ, എം  ഭാസ്കരൻ, എസ് എ സദർ റിയാസ്, ഗോപകുമാർ എന്നിവർ സംസാരിച്ചു. വി ജനാർദ്ദനൻ സ്വാഗതവും എ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top