28 September Saturday

എഫ്എസ്ഇടിഒ 
ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

അഖിലേന്ത്യാ പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒ നേതൃത്വത്തിൽ സിവിൽസ്റ്റേഷനിൽ നടത്തിയ പ്രകടനം

കാസർകോട്‌
രാജ്യത്തേയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങളും സിവിൽ സർവീസിനെ തകർക്കുന്ന നടപടികളും തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ്‌ എപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിച്ചതിന്റെ ഭാഗമായി എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു.
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, ക്ഷാമബത്ത, ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക  തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു ധർണ.  
സിവിൽസ്റ്റേഷനിൽ എഫ്എസ്ഇടിഒ സംസ്ഥാനപ്രസിഡന്റ്‌ കെ ബദറുന്നിസ ഉദ്ഘാടനം ചെയ്തു. 
കെ ഭാനുപ്രകാശ് അധ്യക്ഷനായി. കെ വിജയകുമാർ, വി ചന്ദ്രൻ, പവിത്രൻ, മനോജ്കുമാർ, രാജീവൻ എന്നിവർ സംസാരിച്ചു.
ജില്ലാസെക്രട്ടറി കെ ഹരിദാസ് സ്വാഗതവും കെ വി രാഘവൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top