കരിന്തളം
ചോയ്യംകോട് കക്കോൽ പ്രദേശത്ത് പുലിയെ കണ്ടതായി അഭ്യൂഹം. കക്കോൽ പള്ളത്തിന്റെ പരിസരത്താണ് വ്യാഴം രാവിലെ നാട്ടുകാർ പുലിയെന്ന് തോന്നിപ്പിക്കുന്ന ജീവിയെ കണ്ടത്. ആളുകളുടെ സാമീപ്യം മനസ്സിലാക്കിയ ജീവി ഉടൻ കാട്ടിലേക്ക് മാറുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ നാട്ടുകാർ ആശങ്കയിലായി. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാറ പ്രദേശമായതിനാൽ പുലിയുടെ കാൽപാടോ മറ്റ് അടയാളമോ ലഭിക്കില്ലെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എൻ ലക്ഷ്മണൻ പറഞ്ഞു. പ്രദേശത്ത് നിന്നും വളർത്തുമൃഗങ്ങളൊന്നും അപ്രത്യക്ഷമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയിൽ കാണുന്നത് പുലിയെന്ന് സംശയിക്കാം. പരിശോധനയ്ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജിത്ത് കുമാർ, യഥു കൃഷ്ണൻ, എം ഹരി, വാച്ചർമാരായ മിഥുൻ, മഹേഷ് എന്നിവരുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..