22 December Sunday

കരിന്തളത്ത് കെസിസിപിഎൽ പെട്രോൾ പമ്പ് നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

കെസിസിപിഎല്ലിന്റെ നാലാമത്തെ പെട്രോൾ പമ്പിന്റെ നിർമാണ പ്രവൃത്തി കരിന്തളത്ത്‌ ചെയർമാൻ ടി വി രാജേഷ് ഉദ്‌ഘാടനംചെയ്യുന്നു

 കരിന്തളം 

വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി  സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ ആരംഭിക്കുന്ന നാലാമത്തെ പെട്രോൾ പമ്പിന്റെ നിർമാണ പ്രവൃത്തി കരിന്തളത്ത് ചെയർമാൻ ടി വി രാജേഷ് ഉദ്‌ഘാടനംചെയ്തു. 
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി മുഖ്യാതിഥിയായി. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവി അധ്യക്ഷനായി. പഞ്ചായത്തംഗം ടി എസ് ബിന്ദു,  എ മാധവൻ,  എം രാജൻ,  ഉമേശൻ വേളൂർ, എൻ പുഷ്പരാജൻ, വി സി പത്മനാഭൻ എന്നിവർ സംസാരിച്ചു. 
അഞ്ച്‌ മാസം കൊണ്ട് പെട്രോൾ പമ്പ് യാഥാർത്ഥ്യമാകും. കമ്പനിയുടെ അഞ്ചാമത്തെ പെട്രോൾ പമ്പ് ഈ വർഷം കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ആരംഭിക്കും. 
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലുമായി സഹകരിച്ച് ആരംഭിക്കുന്ന പെട്രോൾ പമ്പിൽ പെട്രോൾ,  ഓയിൽ ചെയ്ഞ്ച്, ഫ്രീ എയർ സർവീസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാവും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top