23 December Monday

‘എന്റെ ഭൂമി ഞാൻ ഉറപ്പാക്കി' 
ക്യാമ്പയിൻ 1 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
കാസർകോട്‌
ഡിജിറ്റൽ ലാൻഡ് സർവേയിൽ നൂറുശതമാനം ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരാതിരഹിതമായ  റെക്കോഡ് തയ്യാറാക്കുന്നതിനും  കലക്ടർ ഉൾപ്പെടെയുള്ള സർവേ, -റവന്യു ഉദ്യോഗസ്ഥരും  ജനപ്രതിനിധികളും ഒക്ടോബർ മുതൽ വില്ലേജുകളിൽ നേരിട്ടെത്തും. ‘എന്റെ ഭൂമി ഞാൻ ഉറപ്പാക്കി' എന്ന ക്യാമ്പയിനിന്റെ ഭാഗമായാണിത്. 
സർവേ പൂർത്തീകരിച്ച് റവന്യു വകുപ്പിന് കൈമാറ്റം ചെയ്യുന്ന വില്ലേജുകളിൽ പിന്നീട് ഡിജിറ്റൽ സർവേ റെക്കോഡ് അടിസ്ഥാനമാക്കി മാത്രമായിരിക്കും സർവേ, -റവന്യു, രജിസ്‌ട്രേഷൻ വകുപ്പുകളുടെ സേവനം ലഭ്യമാവുക.
ജില്ലയിലെ ആദ്യഘട്ടത്തിലെ 18 വില്ലേജുകളിലും ജനങ്ങൾക്ക് സർവേ റെക്കോഡ് പരിശോധിക്കാനും പരാതി നൽകാനും വീണ്ടും ഒരു അവസരമാണ്  ജില്ലാ ഭരണസംവിധാനം ഒരുക്കുന്നത്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top