19 December Thursday

മായില്ല ചരിത്രമേറിയ പാലം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

പൊളിച്ചുനീക്കുന്ന കാര്യങ്കോട് പഴയ പാലം

ചെറുവത്തൂർ
അറുപത്തൊന്നു വർഷത്തെ പഴക്കമുള്ള തേജസ്വിനിപ്പുഴയിലെ കാര്യങ്കോട് പഴയ പാലം ഇനി ഓർമയാവും.  ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട്‌ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്‌ച പഴയ റോഡ്‌ പാലം പൊളിച്ചുമാറ്റും. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പടിഞ്ഞാറ്‌ ഭാഗത്ത്‌ നിർമിച്ച പാലം ഗതാഗതത്തിനായി നേരത്തേ തുറന്നുകൊടുത്തു. പഴയത്‌  പൊളിച്ച്‌ മാറ്റിയാലേ  പുതിയതിന്റെ പ്രവൃത്തി തുടങ്ങാനാവൂ. ചരിത്രത്തിലേക്ക്‌ വഴി തുറന്ന പാലമാണ്‌ പൊളിച്ചുമാറ്റുന്ന പാലം. അത്‌ മറയുന്നതോടെ ഒരു ചരിത്രംകൂടി മണ്ണടിയും. 
1957 ൽ അധികാരത്തിൽവന്ന  ആദ്യ ഇ എം എസ്‌ മന്ത്രിസഭയാണ്‌ ചെറുവത്തൂരിനെയും നീലേശ്വരത്തെയും ബന്ധിപ്പിച്ച്‌ തേജസ്വിനിപ്പുഴയിൽ കാര്യങ്കോട്ട്‌ പാലം നിർമാണത്തിന്‌ അനുമതി നൽകിയത്‌. 196 മീറ്റർ നീളത്തിലുള്ള പാലം 1963 ലാണ്‌ തുറന്നുകൊടുത്തത്‌.  അതുവരെ തോണി യാത്ര മാത്രമായിരുന്നു ഇതുവഴിയുള്ള ഗതാഗത മാർഗം. പാലം തുറന്നതോടെ നീലേശ്വരത്തിന്റെയും ചെറുവത്തൂരിന്റെയും വികസനത്തിന്‌ ഗതിവേഗംവന്നു. നാട്‌ വൻ വികസന മുന്നേറ്റങ്ങൾക്ക്‌  സാക്ഷ്യം വഹിക്കുകയും ചെയ്‌തു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top