21 December Saturday

റെയിൽവേ സ്റ്റേഷനിലേക്ക് 
ഉജ്വല യുവജന മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാസർകോട്‌ റെയിൽവേ സ്റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച്‌ ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌ 
ഉദ്‌ഘാടനംചെയ്യുന്നു

 കാസർകോട്‌

ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാസർകോട്‌ റെയിൽവേ സ്റ്റേഷനിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌ ഉദ്‌ഘാടനംചെയ്തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ വി നവീൻ അധ്യക്ഷനായി. ട്രെയിൻ കോച്ചുകൾ വെട്ടിക്കുറച്ചതോടെ കേരളത്തിലെ ജനങ്ങളുടെ യാത്ര ദുസഹമാണ്‌.  തിരക്ക്‌ വർധിച്ചതോടെ ട്രെയിനുകളിൽ ആളുകൾ കുഴഞ്ഞു വീഴുന്നതും പതിവാണ്‌.  കേന്ദ്രം കേരളത്തോട്‌ കടുത്ത അവഗണന കാണിക്കുമ്പോഴും കേരളത്തിലെ യുഡിഎഫ്‌ എംപിമാരുടെ മൗനം  ന്യായീകരിക്കാനാവില്ല.  കാസർകോട്‌ താലൂക്ക്‌ ഓഫീസ്‌ പരിസരത്തുനിന്നുമാണ്‌ പ്രകടനം ആരംഭിച്ചത്‌. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ശിവപ്രസാദ്‌, നസറുദ്ദീൻ മല്ലങ്കര എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top