21 December Saturday

അസംഘടിത തൊഴിലാളികളുടെ കലക്ടറേറ്റ്‌ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനംചെയ്യുന്നു

 ഡിസ്ട്രിക്ട്‌ ജനറൽ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ  കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.

  പ്രസവകാല ആനുകൂല്യങ്ങൾ കൈപ്പറ്റാൻ കുഞ്ഞിനെ കൊണ്ടുവരുന്നത് ഒഴിവാക്കുക, പെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കുക, മരണാനന്തര സഹായത്തിനും മാരകരോഗ ചികിത്സയ്ക്കും 25,000 രൂപ ആനുകൂല്യം നൽകുക, പുരുഷ തൊഴിലാളികളായ അംഗങ്ങൾക്ക് വിവാഹധനസഹായം അനുവദിക്കുക, ക്ഷേമനിധി ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്തു. കെ കരുണാകരൻ അധ്യക്ഷനായി. 
യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ നാരായണൻ, പി അബ്ദുൽറഷീദ്, കെ കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top