22 December Sunday

ട്രെയിൻ യാത്രാ ദുരിതത്തില്‍ 
യുവജനപ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ട്രെയിൻ യാത്രാദുരിതം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കേന്ദ്രകമ്മിറ്റി അം​ഗം എം വിജിൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ
ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ കേന്ദ്രസർക്കാർ  നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.   ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം കാണാത്ത കേന്ദ്രസർക്കാർ അനാസ്ഥയ്ക്കെതിരെ  യുവജനരോഷമിരമ്പി. കണ്ണൂർ മുനീശ്വരൻ കോവിൽ പരിസരത്തുനിന്ന് പ്രകടനം തുടങ്ങി.  കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ അധ്യക്ഷനായി. ജില്ലാസെക്രട്ടറി  സരിൻ ശശി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി കെ നിഷാദ്, കെ രജിൻ, എം സി രമിൽ, എം ശ്രീരാമൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top