28 September Saturday

അഖിലേന്ത്യാ പ്രതിഷേധ ദിനം

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024
തൃശൂർ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഓൾ ഇന്ത്യ സ്‌റ്റേറ്റ്‌ ഗവ. എംപ്ലോയീസ് ഫെഡറേഷൻ ആഹ്വാനപ്രകാരമുള്ള അഖിലേന്ത്യാ പ്രതിഷേധ ദിനം ഫെഡറേഷൻ ഓഫ് സ്‌റ്റേറ്റ്‌ എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി അധ്യാപകരും സർക്കാർ ജീവനക്കാരും  കലക്ടറേറ്റിനു മുന്നിൽ പ്രകടനവും ധർണയും നടത്തി.
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ആദായനികുതി പരിധി ഉയർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധ ദിനാചരണം. കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എസ്‌ ആർ മോഹനചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. എഫ്‌എസ്‌ഇടിഒ  ജില്ലാ പ്രസിഡന്റ്‌ സി  സാജൻ ഇഗ്നേഷ്യസ് അധ്യക്ഷനായി.  എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ, കെജിഎൻഎ  ജില്ലാ സെക്രട്ടറി അബിൻരാജ്, കെഎൻടിഇഒ സംസ്ഥാന പ്രസിഡന്റ്‌ കെ ഗിരിധർ, പിഎസ്‌സിഇയു സംസ്ഥാന കൗൺസിൽ അംഗം പി എ ലിജോ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top