തായന്നൂർ
പഴമയുടെ ഓർമയിൽ പതിവ് തെറ്റാതെ ചെണ്ട മേളത്തിന്റെ താളത്തിൽ വീടുകളിൽ എരുതുകളി നിറഞ്ഞാടി. നൂറ്റാണ്ടുകൾക്ക് മുമ്പ് കാർഷിക ആവശ്യങ്ങൾക്കായി സുബ്രഹ്മണ്യയിൽനിന്നും കാളകളെ കൊണ്ടുവന്നതിന്റെ ഓർമ പുതുക്കിയാണ് പത്താമുദയത്തിൽ എരുതി കളി നടന്നത്. മൂന്നാംനാൾ കാളയെ പുലി പിടിക്കുന്നതോടെ സമാപിക്കുന്ന കലാരൂപമാണിത്.
മാവിലൻ സമുദായാംഗങ്ങളാണ് കലാരൂപം അരങ്ങിലെത്തിക്കുന്നത്. മുളങ്കമ്പും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമിക്കുന്ന കാളരൂപത്തിനെ തലയിൽ ചുമന്ന് ആടിപ്പാടി വീടുകൾ തോറും കയറിയിറങ്ങും. ഒപ്പം വാദ്യവും. ഇതിനൊപ്പം മരമീടനും ഉണ്ടാകും.
ഇത്തവണ തായന്നൂർ വേങ്ങച്ചേരിയിലെ കെ ബാബു, വി സുരേന്ദ്രൻ, കെ കുമാരൻ പി ചന്ദ്രൻ, കെ ഗണേശൻ എന്നിവരുടെ നേതൃത്വത്തിലാണ് എരുതു കളി സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..