കാസർകോട്
ഗർഭിണിയായ യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച കേസിൽ ഗാർഹികപീഡന നിരോധന നിയമപ്രകാരം ഭർത്താവിനും അയാളുടെ അമ്മയ്‌ക്കും കഠിനതടവും പിഴയും. അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജാണ് ശിക്ഷ വിധിച്ചത്
കമ്പാർ ബദ്രഡുക്ക ഹൗസിങ് കോളനിയിലെ സാദിഖ് സുലൈമാൻ (35), ഉമ്മ ആസ്യൂമ്മ (56) എന്നിവരെയാണ്‌ശിക്ഷിച്ചത്. സാദിഖ് സുലൈമാന് ഗാർഹിക പീഡനം, ആത്മഹത്യപ്രേരണ എന്നീ കുറ്റങ്ങൾക്ക് ആറുവർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. ഉമ്മ ആസ്യൂമ്മക്ക് ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾക്ക് രണ്ടുവർഷം കഠിനതടവും രണ്ടുലക്ഷം രൂപപിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധികതടവും അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..