തിരുവനന്തപുരം
റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം തിങ്കൾമുതൽ ബുധൻവരെ നെല്ലിമൂട് ന്യൂ എച്ച്എസ്എസിൽ നടക്കും. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകൾ ഉൾപ്പെടുന്നതാണ് റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം.
12 ഉപജില്ലകളിൽനിന്ന് ശാസ്ത്രമേളയിൽ 360 കുട്ടികളും ഗണിത ശാസ്ത്രമേളയിൽ 672 കുട്ടികളും സാമൂഹ്യ ശാസ്ത്ര മേളയിൽ 550 കുട്ടികളും ഐടി മേളയിൽ 372 കുട്ടികളും പ്രവൃത്തിപരിചയ മേളയിൽ 1331 കുട്ടികളും മാറ്റുരയ്‌ക്കും. തിങ്കൾ രാവിലെ 9.15ന് കെ ആൻസലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി പി സുനിൽ കുമാർ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ മുഖ്യാതിഥിയാകും.
ബുധൻ പകൽ മൂന്നിന് നടക്കുന്ന സമാപന സമ്മേളനം അതിയന്നൂർ ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് എൽ റാണി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വി പി സുനിൽകുമാർ അധ്യക്ഷനാകും.
തിങ്കൾ രാവിലെ 9.30 മുതൽ ശാസ്ത്ര മേള, ഗണിതശാസ്ത്രമേള, ഐടി മേള എന്നിവയും ചൊവ്വ രാവിലെ 9.30 മുതൽ പ്രവൃത്തി പരിചയമേള തത്സമയം, സാമൂഹ്യ ശാസ്ത്ര -ഐടി മേളകൾ എന്നിവയും നടക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ആർ എസ് സുനിൽകുമാർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..