22 December Sunday

വിസി നിയമനത്തിനെതിരെ 
ഡിവൈഎഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ആരോഗ്യസർവ്വകലാശാല വി സി മോഹൻ കുന്നുമ്മലിനെ പുനർ നിയമിച്ച ചാൻസലറുടെ നടപടിയിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ നേതൃത്വത്തിൽ കേരളസർവകലാശാലയ്ക്ക മുന്നിൽ ഉത്തരവ് കത്തിക്കുന്നു

തിരുവനന്തപുരം
ആരോ​ഗ്യ സർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ചാൻസലറുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി ഡോ. ജെ എസ് ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ എസ് ലിജു, എസ് എസ് നിതിൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് എസ് ഷാഹിൻ, ട്രഷറർ വി എസ് ശ്യാമ,  ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, അഡ്വ. അമൽ, രഞ്ചു, കവിരാജ്, ഗോപകുമാർ, രാഹുൽ, ബ്ലോക്ക് പ്രസിഡന്റ്‌ സമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top