22 December Sunday
അതാ
അങ്ങോട്ടു നോക്കൂ

വാക്കുകളുടെ മിന്നലിൽ കോരിത്തരിച്ച കാലമതാ....

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവത്തിൽ കാഥിക സംഗമം വി ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ 

വാക്കുകളുടെയും ഇടയ്‌ക്കിടെയുള്ള പാട്ടിന്റെയും മിന്നലിൽ കോരിത്തരിച്ച കാലം. കഥപറഞ്ഞ്‌ നാടിനെ മാറ്റി തലമുറകളിലൂടെ ഒഴുകുന്ന സ്‌നേഹപ്രവാഹമായ കഥാപ്രസംഗത്തെക്കുറിച്ച്‌ ഓർമിക്കുകയായിരുന്നു ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവത്തോടനുബന്ധിച്ച്‌ നടന്ന കാഥിക സംഗമം.     കഥാപ്രസംഗത്തിന്റെ  നൂറാം വർഷത്തിൽ കാഥികരുടെ കഥാർപ്പണമായി ഓർമക്കഥകൾ നിറഞ്ഞ പരിപാടി.   കാഥികൻ പ്രൊഫ. വി ഹർഷകുമാർ ഉദ്‌ഘാടനംചെയ്‌തു. ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ അധ്യക്ഷനായി. ജിനേഷ് കുമാർ എരമം,  കെ എൻ കീപ്പേരി, പ്രേമാനന്ദ് ചമ്പാട്, ജീഷ്ന ഗോവിന്ദ്, കെ ചന്ദ്രൻ, രവി നമ്പ്രം, സാൻവി, കണ്ണൂർ മനോജ്, ജോയി മാസ്റ്റർ, ബാബു കോടഞ്ചേരി, അനില ഗോവർധൻ, റിനിഷ അഴീക്കോട്, കെ മന്യ, വി എം വിമല, കാഥികൻ കടത്തനാട്, ഏറാമല ജയകുമാർ, അച്യുതൻ പുത്തലത്ത്, കണ്ണൂർ രത്നകുമാർ, ടി കെ ഡി മുഴപ്പിലങ്ങാട്, മോഹൻദാസ് പാറാൽ, ടി കൃഷ്ണൻ, നദിയാ നാരായണൻ, വിജയൻ ഈയ്യക്കാട്, പൂജ, അജന്യ എന്നിവർ അനുഭവം പങ്കുവച്ചു. ധനിക സജീവൻ, ശ്രീലേഖ ജയകൃഷ്ണൻ, ആൻവിയ എന്നിവർ കഥാപ്രസംഗം അവതരിപ്പിച്ചു.  പി ജനാർദനൻ സ്വാഗതവും  രഞ്ജിത്ത് കമൽ നന്ദിയും പറഞ്ഞു. കുമാരനാശാൻ അനുസ്മരണത്തിൽ ഡോ. എം എ  സിദ്ദീഖ് പ്രഭാഷണം നടത്തി. എം കെ മനോഹരൻ അധ്യക്ഷനായി. എം വി  ജയരാജൻ, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, ബാലകൃഷ്ണൻ കൊയ്യാൽ, ഇ പി ആർ  വേശാല,   കെ ശിവകുമാർ, പവിത്രൻ മൊകേരി  എന്നിവർ സംസാരിച്ചു. വിവിധ പുസ്തകങ്ങളും പ്രകാശിപ്പിച്ചു. ചെറുപാറ രക്തസാക്ഷി സ്മാരക ഗ്രന്ഥാലയത്തിന്റെ ‘ജാലകം’ സംഗീതശിൽപ്പം അരങ്ങേറി. ഞായർ പകൽ 11ന്   ഗ്രന്ഥാലോകത്തിന്റെ മാടായിപ്പാറ പതിപ്പ്‌  ഇ പി രാജഗോപാലൻ  പ്രകാശിപ്പിക്കും.  പി വി കെ പനയാൽ ഉദ്ഘാടനം ചെയ്യും. പകൽ മൂന്നിന്‌ യുവപ്രതിഭകളുടെ സംഗമം കഥാകൃത്ത് എസ് സിതാര ഉദ്ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top