30 October Wednesday

മോഹന്‍ രാഘവന്‍ ചലച്ചിത്ര പുരസ്കാരം 
ഫാസില്‍ റസാഖിന്

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
തൃശൂർ
അന്നമനട ഓഫ്സ്റ്റേജ്,  മികച്ച നവാ​ഗത സംവിധായകന് നൽകുന്ന മോഹൻ രാഘവൻ ചലച്ചിത്ര പുരസ്കാരം ഫാസിൽ റസാഖിന്.   ‘തടവ്’ സിനിമയുടെ സംവിധായകനാണ് ഫാസിൽ റസാഖ്. 25,000 രൂപയും അന്തരിച്ച ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നവംബർ ഒമ്പതിന് പകൽ അഞ്ചിന് അന്നമനടയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സംവിധായകൻ ടി വി ചന്ദ്രൻ പുരസ്കാരം നൽകും. ബീന ആർ ചന്ദ്രൻ മുഖ്യാതിഥിയാകും. മുഹമ്മദ് അലി ആദം, പി കെ ശിവദാസ് അനുസ്മരണങ്ങളും നടത്തും.
അന്നമനട ഓഫ്സ്റ്റേജ് ഭാരവാഹികളായ പി കെ കിട്ടൻ, പി വി വിനോദ്, പ്രിൻസി ഫ്രാൻസിസ്,  വി വി ജയരാമൻ, പി ടി വത്സൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top