23 December Monday

ഉന്നതികളിലെ വികസന പ്രവർത്തനങ്ങൾ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ആനോത്ത് അംബേദ്കർ ഗ്രാമം പദ്ധതി മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യുന്നു

കൽപ്പറ്റ
സംസ്ഥാനത്തെ തെരഞ്ഞെടുത്ത പട്ടികജാതി ഉന്നതികളിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. കൽപ്പറ്റ മണ്ഡലത്തിലെ പൊഴുതന അഞ്ചാം വാർഡിലെ ആനോത്ത്  അംബേദ്കർ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതി പ്രകാരം ലഭ്യമായ തുക വകയിരുത്തി വൈദ്യുതീകരണം, റോഡ് നിർമാണം, ടാങ്ക് -സംരക്ഷണ ഭിത്തി നിർമാണം തുടങ്ങിയ അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി വിഭാഗം കുടുംബങ്ങൾ താമസിക്കുന്ന ഉന്നതികളിൽ ഒരു കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളത്. പ്രവൃത്തിയുടെ നിർമാണച്ചുമതല നിർമിതി കേന്ദ്രക്കാണ്. വകുപ്പ് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ സംബന്ധിച്ച് ആളുകൾക്ക് അറിവുണ്ടാകണമെന്നും  ഇതിനായി പ്രൊമോട്ടർമാർ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. ആനോത്ത് മൂവട്ടി അങ്കണവാടിയിൽ നടന്ന പരിപാടിയിൽ അഡ്വ. ടി സിദ്ധിഖ് എംഎൽഎ അധ്യക്ഷനായി. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ്‌ അനസ് റോസ്ന സ്റ്റെഫി, പൊഴുതന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാബു, സ്ഥിരംസമിതി  അധ്യക്ഷ ഷാഹിന ഷംസുദീൻ, ജില്ലാപഞ്ചായത്ത് അംഗം എൻ സി പ്രസാദ്,   പഞ്ചായത്ത് അംഗം നിഖിൽ വാസു, ജില്ലാ പട്ടികജാതി വികസന ഓഫീസർ ജി  ശ്രീകുമാർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എ പി നിർമൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top