22 November Friday

പത്തരമാറ്റിന്റെ തിളക്കമുണ്ട്‌ ഈ റാങ്കിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

അശ്വതി

പുല്ലൂർ
പ്രതികൂല ജീവിത സാഹചര്യത്തിനിടയിലും അശ്വതിക്ക്‌ റാങ്കിന്റെ പൊൻതിളക്കം. ഓട്ടോ ഡ്രൈവറായ  പൊള്ളക്കടയിലെ അനന്തന്റെയും പുഷ്പാവതിയുടെയും മകൾ എ പി അശ്വതി(22)  കേന്ദ്രസർവകലാശാല എംഎസ്‌സി മാത്‌സ് പരീക്ഷയിൽ  ഒന്നാംറാങ്കോടെയാണ്‌ വിജയിച്ചത്‌. 97 ശതമാനം മാർക്കുണ്ട്‌. എസ്എസ്എൽസി,  പ്ലസ് ടു പരീക്ഷകളിൽ  മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച അശ്വതി കാസർകോട് ഗവ. കോളേജിൽ ബിരുദ പരീക്ഷയിൽ ഒന്നാംറാങ്കിൽ വിജയിച്ചു. പിജി പഠനത്തിന്‌ തലശേരി ബ്രണ്ണൻ കോളേജിൽ ചേർന്നു. അവിടെ നിന്നാണ്  പെരിയ കേന്ദ്രസർവകലാശാലയിലേക്ക്‌ മാറിയത്‌.   
പൊളിഞ്ഞുവീഴാറായ വീട്ടിലാണ്  കുടുംബം താമസിക്കുന്നത്.  ചില ഭാഗങ്ങളിൽ ഓടുകൾ പൊട്ടി ചോർച്ചയുണ്ട്. വീട് പുതുക്കിപ്പണിയാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ധനസഹായം ലഭിച്ചില്ല. 12 വർഷം മുമ്പ് ആരംഭിച്ച പുതിയ വീടിന്റെ നിർമാണം പാതിവഴിയിലാണ്‌. ബാങ്കിൽനിന്ന് 15 ലക്ഷത്തോളം രൂപ വായ്പയെടുത്താണ്  നിർമാണം തുടങ്ങിയത്.  പലിശ സഹിതം 15,000 രൂപ  പ്രതിമാസം ബാങ്കിൽ അടക്കണം.   
വായ്പാ  തിരിച്ചടവിനും നിത്യചിലവുകൾക്കും കുടുംബം ബുദ്ധിമുട്ടുകയാണ്.  20 ലക്ഷത്തോളം രൂപ കടബാധ്യതയുണ്ട്‌. ഏത് സമയത്തും പുതിയ വീട് ജപ്തി ചെയ്യുമെന്ന ആശങ്ക ഇവർക്കുണ്ട്.  അശ്വതിയുടെ സഹോദരി അമൃത പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിനിയാണ്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top