22 December Sunday

വാഹനം ഇടിച്ച് മരണം; ഡ്രൈവർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024
മാള 
മേലഡൂരിൽ വാഹനമിടിച്ച്‌ മേലഡൂർ സ്വദേശിയായ കുട്ടപ്പൻ മരിച്ച സംഭവത്തിൽ വാഹനം നിർത്താതെ പോയ ഡ്രൈവർ പിടിയിൽ. എരവത്തൂർ സ്വദേശി വെള്ളാനി ജോമിയെ (36) ആണ്‌ തൃശൂർ റൂറൽ എസ്‌പി നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്‌പി  കെ ജി സുരേഷിന്റെ നേതൃത്വത്തിൽ  ഇൻസ്പെക്ടർ സജിൻ ശശി അറസ്റ്റ്‌ ചെയ്തത്‌. 
ഭാരത ന്യായ സംഹിത (ബിഎൻഎസ്) 105 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. പഴയ ഇന്ത്യൻ പീനൽ കോഡിൽ നരഹത്യക്കുള്ള 304 വകുപ്പാണ്. 20 ന്‌ പുലർച്ചെ ജോമിയും കൂട്ടുകാരും ടൂർ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ചാലക്കുടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top