കായംകുളം
കായംകുളം നഗരസഭ, കൃഷ്‌ണപുരം, ദേവികുളങ്ങര , പത്തിയൂർ, ചെട്ടികുളങ്ങര എന്നിവിടങ്ങളിലെ കായംകുളം പൊലീസ് സ്‌റ്റേഷൻ പരിധി പുനർനിർണയിച്ച് കൃഷ്‌ണപുരം കേന്ദ്രമായി പുതിയ സ്‌റ്റേഷൻ അനുവദിക്കണമെന്ന് പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കദീശാ പള്ളി ഓഡിറ്റോറയത്തിൽ നടന്ന പ്രതിനിധി സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ ഹാഷിർ അധ്യക്ഷനായി. യു പ്രതിഭ എംഎൽഎ മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി ഇ വി പ്രദീപൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എസ് സന്തോഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആന്റണി രതീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ അരുൺ കൃഷ്‌ണൻ, ആർ റെജികുമാർ, ജി സജീവ്കുമാർ, ആർ ഇക്ബാൽ എന്നിവർ സംസാരിച്ചു.
പൊതുസമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ ഹാഷിർ അധ്യക്ഷനായി.കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ, ആലപ്പുഴ ജില്ല അഡീഷണൽ എസ്‌പി എസ് അമ്മിണിക്കുട്ടൻ, കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ് ആർ ഷിനോദാസ്, സംസ്ഥാന നിർവാഹകസമിതി അംഗം മനു മോഹൻ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ പി ധനീഷ്, കനകക്കുന്ന് എസ്എച്ച്ഒ എസ് അരുൺ ഷാ, ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ് എം മനോജ്, കേരള ഹോം ഗാർഡ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് അനൂപ് കുമാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ് സന്തോഷ്, വൈസ്‌പ്രസിഡന്റ് കെ പി വിനു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..