ചവറ
ടൈറ്റാനിയം ഡയോക്സൈഡ് നിർമാണപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയണോക്സൈഡിൽനിന്ന് ഇരുമ്പ് വേർതിരിച്ച് ടിഎംടി കമ്പികളും ഇരുമ്പ് ബാറുകളും ഉണ്ടാക്കുന്നതിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങൾ കെഎംഎംഎല്ലിൽ തുടങ്ങി. ഇതിന്റെ ഭാഗമായി നാലു ടൺ അയൺ സിന്ററുകൾ കള്ളിയത്ത് ടിഎംടിയിലേക്ക് അയച്ചു. കഴിഞ്ഞവർഷം ജൂലൈയിൽ കള്ളിയത്ത് ടിഎംടിയിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയമായിരുന്നു. ടിഎംടി കമ്പികളും അയൺ ബാറുകളും ഇത്തരത്തിൽ
നിർമിച്ചിരുന്നു. കൂടുതൽ പഠനങ്ങൾക്കായാണ് രണ്ടാംഘട്ട പരീക്ഷണം. കെഎംഎംഎൽ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെയാണ് അയണോക്സൈഡിൽനിന്നും ഇരുമ്പ് വേർതിരിച്ച് അയൺ സിന്റർ നിർമിച്ചത്. ഇവ ടിഎംടി കമ്പികൾ നിർമിക്കാൻ ഇരുമ്പ് അയിരിന് തുല്യമായി ഉപയോഗിക്കാമെന്ന് പരീക്ഷിച്ച് വിജയിച്ചിരുന്നു. പുതുയതായി കണ്ടെത്തിയ സാങ്കേതിക വിദ്യയുടെ പേറ്റന്റ് ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..