22 December Sunday
ഐആർടിസി സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സമാഹരിച്ച തുക കൈമാറി

ഉണർവ്‌ ഊർജ സംരക്ഷണ ബോധവൽക്കരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

ഉണർവ്‌ ബോവൽക്കരണ പരിപാടി ജില്ലാതല ഉദ്‌ഘാടനം മുണ്ടൂർ ഐആർടിസിയിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി നിർവഹിക്കുന്നു

മുണ്ടൂർ
ജില്ലയിൽ ഉണർവ് ഊർജസംരക്ഷണ ബോധവൽക്കരണം മുണ്ടൂർ ഐആർടിസിയിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്‌തു. എനർജി മാനേജ്മെന്റ്‌ സെന്ററും പരിഷത്ത്‌ പ്രൊഡക്ഷൻ സെന്ററും ചേർന്നാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. എ പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. 
മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എം വി സജിത, പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുനിജ മുരളി, പരിഷത്ത്‌ പ്രൊഡക്ഷൻ സെന്റർ ചെയർപേഴ്സൺ ടി കെ മീരാഭായ്, ഐആർടിസി ഡയറക്ടർ ഡോ. എൻ കെ ശശിധരൻപിള്ള, പ്രൊഫ. പി കെ രവീന്ദ്രൻ, പഞ്ചായത്ത്‌ അംഗം എം നാരായണൻകുട്ടി, ഇഎംസി രജിസ്ട്രാർ ബി വി സുഭാഷ്, അനൂപ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. 
ഐആർടിസി സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സമാഹരിച്ച തുക കൈമാറി. പരിഷത്ത്‌ പ്രൊഡക്ഷൻ സെന്റർ ടോയിലട്ടറി വിഭാഗം ഉൽപ്പാദിപ്പിച്ച പുതിയ ബോഡി വാഷും പുറത്തിറക്കി. 
ജില്ലയിലെ മുഴുവൻ യുപി/എച്ച്എസ് വിദ്യാർഥികൾക്കായി ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top