22 December Sunday

കൂടുതൽ കരുത്തോടെ മുന്നേറാൻ 


വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

മാനന്തവാടി നിയമസഭാമണ്ഡലം എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

      

മാനന്തവാടി
വയനാട്‌ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരിയുടെ വിജയത്തിനായി മാനന്തവാടിയിലും നിയമസഭാ മണ്ഡലം കൺവൻഷൻ ചേർന്നു. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിച്ചു. 
നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിലെ എൽഡിഎഫ്‌ മേൽകൈ പ്രയോജനപ്പെടുത്തി സത്യൻ മോകേരിയെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ കൺവൻഷൻ രൂപംനൽകി. മാനന്തവാടി അമ്പുകുത്തി സെന്റ്‌തോമസ്‌ ഓഡിറ്റോറിയത്തിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. സ്ഥാനാർഥി സത്യൻ മൊകേരി, എൽഡിഎഫ്‌ നേതാക്കളായ സി കെ ആശ എംഎൽഎ, കെ ജെ ദേവസ്യ, ഇ ജെ ബാബു, സി എം ശിവരാമൻ, പി കെ അനിൽകുമാർ, സി പി മുരളി, കെ പി ശശികുമാർ, പി എം ഷബീറലി, മൊയ്‌തു കുന്നുമ്മൽ, എ എൻ സലീം കുമാർ, കെ വീരഭദ്രൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ സ്വാഗതം പറഞ്ഞു. 31നുള്ളിൽ ലോക്കൽ കൺവൻഷനുകൾ പൂർത്തിയാക്കാനും നവംബർ ഒന്നിനും രണ്ടിനും  ബൂത്തുതല കൺവൻഷൻ നടത്താനും തീരുമാനിച്ചു. നവംബർ രണ്ടിന്‌  വീടുകയറിയുള്ള പ്രചാരണം ആരംഭിക്കും. 
 
എ എൻ പ്രഭാകരൻ ചെയർമാൻ, 
വി കെ ശശീന്ദ്രൻ കൺവീനർ
മാനന്തവാടിയിൽ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ നേതൃത്വംനൽകാൻ 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. ചെയർമാനായി എ എൻ പ്രഭാകരനെയും കൺവീനറായി വി കെ ശശീന്ദ്രനെയും ട്രഷററായി നിഖിൽ പത്മനാഭനെയും തെരഞ്ഞെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top