05 November Tuesday

നാടകമേള കൊടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദി നാടകമേളയുടെ ഭാഗമായി അവതരിപ്പിച്ച
കൊച്ചിൻ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീർത്തനം’ നാടകത്തിൽ നിന്ന്

പുഴയ്ക്കൽ

ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദിയുടെ നേതൃത്വത്തിൽ അഞ്ച് ദിവസമായി നടക്കുന്ന നാടകമേളയ്ക്ക് കൊടിയിറങ്ങി. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ട നാടകങ്ങള്‍ കാണനായി ആയിരങ്ങളാണ് എത്തിയത്. സമാപന പൊതു സമ്മേളനം നാടകവേദി പ്രസിഡന്റ് ഇ എസ് വിജയകുമാർ അധ്യക്ഷനായി. നാടക പ്രവർത്തകൻ രവി കേച്ചേരി മുഖ്യാഥിതിയായി. നാടകവേദി സെക്രട്ടറി എൻ ജെ ശ്രീകുമാർ, കൺവീനർ ഇ കെ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. സബ്ജില്ലാ കലോത്സവം നാടക മത്സരത്തിൽ സമ്മാനം നേടിയ നാടക നടൻ മാസ്റ്റർ ആനന്ദ് കൃഷ്ണനെ അനുമോദിച്ചു. തുടർന്ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം എന്ന നാടകം അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top