22 December Sunday

കെഎസ്‌ടിഎ കായികമേള: കുറവിലങ്ങാട്‌ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ചാട്ടപരിക്ഷ... കേരള സ്‌കൂൾ ടിച്ചേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച കായിക മത്സരത്തിലെ ലോങ്ങ് ജമ്പിൽ പങ്കെടുക്കുന്ന അധ്യാപികർ. ഫോട്ടോ: ബാലു സുരേന്ദ്രൻ

 കോട്ടയം

കെഎസ്‌ടിഎ സംഘടിപ്പിച്ച ജില്ലാ കായികമേളയിൽ 47 പോയിന്റ്‌ നേടി കുറവിലങ്ങാട്‌ ഉപജില്ല ജേതാക്കളായി. 43 പോയിന്റുമായി ചങ്ങനാശേരിയാണ്‌ രണ്ടാമത്‌. കോട്ടയം സിഎംഎസ് കോളേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ബിന്ദു ഉദ്‌ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ ട്രഷറർ ബിറ്റു പി ജേക്കബ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ വി അനീഷ് ലാൽ, സംസ്ഥാന കമ്മിറ്റിയംഗം വി കെ ഷിബു, പി ആർ പ്രവീൺ, ബിനു എബ്രഹാം, കെ രാജ്കുമാർ, റീമ വി കുരുവിള എന്നിവർ സംസാരിച്ചു. വിജയികൾക്ക്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, കെ വി അനീഷ്‌ലാൽ എന്നിവർ സമ്മാനം വിതരണം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top