23 December Monday

ന്യൂനപക്ഷ കമീഷൻ സിറ്റിങ്; 
2 പരാതി തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

 കാസർകോട്‌

സംസ്ഥാന ന്യൂനപക്ഷ കമീഷൻ  കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ രണ്ട് പരാതി പരിഗണിച്ചു.  ചെയർമാൻ അഡ്വ. എ എ റഷീദിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിങ്‌.  തളങ്കര ഗവ. മുസ്ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറുന്നതായ പരാതി തീർപ്പാക്കി. 2011 മുതൽ കരമടച്ചു വരുന്ന ഭൂമിയുടെ കരം 2021 മുതൽ സ്വീകരിക്കുന്നില്ലെന്ന ബദ്രഡുക്ക സ്വദേശിയുടെ പരാതിയിൽ എതിർ കക്ഷികളായ റവന്യു ഉദ്യോഗസ്ഥർ സമർപ്പിച്ച രേഖകളിലും റിപ്പോർട്ടുകളിലും വൈരുദ്ധ്യമുള്ളതിനാൽ ഹർജി കക്ഷിയെ നേരിൽ കേട്ട്  പരിഹാരം കാണാൻ കലക്ടർക്ക് നിർദ്ദേശം നൽകി ഹർജി തീർപ്പാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top