22 December Sunday

സഞ്ചരിക്കുന്ന സിനിമക്ക്‌ കയ്യൂരിൽ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിങ്‌ ടാക്കീസ് 
വിളംബര ജാഥ കയ്യൂരിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കയ്യൂർ
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിങ്‌ ടാക്കീസ് വിളംബര ജാഥക്ക് കയ്യൂരിൽ തുടക്കമായി. ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷനായി. നടന്മാരായ പി പി കുഞ്ഞികൃഷ്ണൻ, അഡ്വ. സി ഷുക്കൂർ, രാജേഷ് അഴീക്കോടൻ, ചിത്രാ നായർ, രജീഷ് പൊതാവൂർ, ഷിബി കെ തോമസ് എന്നിവരെ ആദരിച്ചു. സന്തോഷ്‌ കീഴാറ്റൂർ,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം ശാന്ത, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം പി ബി ഷീബ, ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി, പി കെ ബൈജു, അരവിന്ദൻ മാണിക്കോത്ത്, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കയ്യൂർ ഫൈനാർട്‌സ് സൊസൈറ്റിയുടെ ഉപഹാരം പ്രേംകുമറിന് കൈമാറി. ചലച്ചിത്ര അക്കാദമി അംഗം മനോജ് കാന സ്വാഗതവും കെ വി ലക്ഷ്മണൻ നന്ദിയും പറഞ്ഞു. തുടർന്ന് ‘നൻപകൽ നേരത്ത് മയക്കം’ സിനിമ പ്രദർശിപ്പിച്ചു.  ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി നേരത്തെ റൊൻ സിനിമ ‘ചിൽഡ്രൻ ഓഫ് ഹെവൻ’ പ്രദർശിപ്പിച്ചു.
വ്യാഴം കണ്ണൂരിലേക്ക് പ്രവേശിക്കും. ഡിസംബർ  13 മുതൽ 20 വരെ തിരുവനന്തപുരത്താണ്‌ രാജ്യാന്തര ചലചിത്ര മേള.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top