അമ്പലത്തറ
അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള നാടകോത്സവം നാടക -സിനിമാ പ്രവർത്തകൻ പ്രിയനന്ദനൻ ഉദ്‌ഘാടനംചെയ്‌തു. സംഗീത നാടക അക്കാദമി അംഗം രാജ്മോഹൻ നീലേശ്വരം മുഖ്യാതിഥിയായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ, കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, വൈസ് പ്രസിഡന്റ് പി ദാമോദരൻ, പുല്ലൂർ- പെരിയ പഞ്ചായത്ത് അംഗങ്ങളായ സി കെ സബിത, എ വി കുഞ്ഞമ്പു, മടിക്കൈ പഞ്ചായത്ത് അംഗം വേലായുധൻ കൊടവലം, എം കെ ഭാസ്കരൻ, പി പത്മനാഭൻ പുല്ലൂർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. നാടകരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അമ്പലത്തറ നാരായണന് നാടക പ്രതിഭാ പുരസ്കാരം നൽകി.
നാടകോത്സവ ലോഗോ തയ്യാറാക്കിയ വിനോദ് അമ്പലത്തറ, ആർട്ട് ഇൻസ്റ്റലേഷൻ ചെയ്ത രാജേന്ദ്രൻ മീങ്ങോത്ത്, രാജു ഐറിസ് എന്നിവരെ അനുമോദിച്ചു. രാജേഷ് സ്കറിയ അധ്യക്ഷനായി. പി വി ജയരാജ് സ്വാഗതവും ഗോപി മുളവന്നൂർ നന്ദിയും പറഞ്ഞു.
തുടർന്ന് തിരുവനന്തപുരം ശ്രീനന്ദയുടെ ‘യാനം' നാടകം അരങ്ങേറി. വ്യാഴം രാത്രി 7.30ന് കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്' അവതരിപ്പിക്കും. നാടകോത്സവം ഡിസംബർ രണ്ടിന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..