തളിപ്പറമ്പ്
കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാനി പെരിങ്ങോം മാടക്കാംപൊയിൽ മേപ്രത്ത് വീട്ടിൽ സുഭാഷി (43) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനക്കിടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ സംഘം അറസ്റ്റുചെയ്തത്. കാറിന്റെ പ്ലാറ്റ്ഫോമിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവു കെട്ടുകൾ. ആന്ധ്രയിൽനിന്നെത്തിച്ച കഞ്ചാവ് കോഴിക്കോട്, വടകര, കണ്ണൂർ ഭാഗങ്ങളിൽ വിതരണം ചെയ്തശേഷം പയ്യന്നൂരിലേക്ക് പോകുകയായിരുന്നു. മലയോര മേഖലകളിലുൾപ്പെടെ ചില്ലറ വിതരണക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണിയായ ഇയാൾ മാസങ്ങളായി നിരീക്ഷണത്തിലായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..