കണ്ണൂർ
ചേംബർ ഓഫ് കോമേഴ്‌സും ടെയ്സ്റ്റ് ഓഫ് കണ്ണൂരും ഭക്ഷ്യസംരംഭകർക്ക് വെള്ളി രാവിലെ ഒമ്പതുമുതൽ ശിൽപ്പശാല നടത്തും. ജില്ലയിൽ ഭക്ഷ്യ സംരംഭങ്ങൾ ചെയ്യുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ, സംഘങ്ങൾ, കർഷക ഉൽപ്പാദക കമ്പനികൾ എന്നിവർക്ക് പങ്കെടുക്കാം. സ്വന്തംനിലയിൽ ഭക്ഷ്യസംരംഭങ്ങൾ നടത്തുന്നവരെ ഒരുകുടക്കീഴിലാക്കി എല്ലാ മാർഗനിർദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകുകയാണ് ടെയ്സ്റ്റ് ഓഫ് കണ്ണൂരിന്റെ ലക്ഷ്യം. കൃഷിവിജ്ഞാൻ കേന്ദ്രത്തിലെയും കിസാൻ സർവീസ് സൊസൈറ്റിയിലെയും വിദഗ്‌ധർ ക്ലാസെടുക്കും. രജിസ്‌ട്രേഷൻ ഫീസ് 150 രൂപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..