കീഴ്‌പ്പള്ളി
ആറളം ഫാം കോർപറേഷൻ പ്രവർത്തനത്തെയും ആറളം ഫാം പുനരധിവാസ മേഖലയെയും ശക്തിപ്പെടുത്തണമെന്ന് സിപിഐ എം ഇരിട്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രസവശുശ്രൂഷാ വിഭാഗം പ്രവർത്തനം ആരംഭിക്കുക, ഗ്രാമീണ റോഡുകളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, വന്യജീവി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക, കരിന്തളം–- വയനാട് 400 കെവി പവർ ഹൈവേയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളുംഅംഗീകരിച്ചു.
32 പേർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും ഏരിയാ സെക്രട്ടറി കെ വി സക്കീർ ഹുസൈനും ചർച്ചയ്‌ക്ക് മറുപടി പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റിയംഗം വത്സൻ പനോളി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, ടി ഐ മധുസൂദനൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ശ്രീധരൻ, ബിനോയ് കുര്യൻ, പി പി അശോകൻ എന്നിവർ സംസാരിച്ചു.
പൊതുസമ്മേളനം കീഴപ്പള്ളി ടൗണിലെ ബേബി ജോൺ പൈനാപ്പിള്ളിൽ നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. കെ വി സക്കീർ ഹുസൈൻ അധ്യക്ഷനായി. വത്സൻ പനോളി, കെ ശ്രീധരൻ, ബിനോയ് കുര്യൻ, കെ കെ ജനാർദനൻ എന്നിവർ സംസാരിച്ചു. അത്തിക്കൽ കേന്ദ്രീകരിച്ച് ചുവപ്പു വളന്റിയർ മാർച്ചും പ്രകടനവുമുണ്ടായി.
കെ വി സക്കീർ ഹുസൈൻ ഇരിട്ടി ഏരിയാ സെക്രട്ടറി
കീഴ്‌പ്പള്ളി
സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറിയായി കെ വി സക്കീർ ഹുസൈനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 24 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പി പി അശോകൻ, പി റോസ, കെ ജി ദിലീപ്, കെ മോഹനൻ, എൻ അശോകൻ, പി പ്രകാശൻ, എൻ ടി റോസമ്മ, കെ കെ ജനാർദനൻ, പി പി ഉസ്‌മാൻ, എൻ രാജൻ, എം സുമേഷ്, വി വിനോദ്‌കുമാർ, ഇ പി രമേശൻ, കെ ജെ സജീവൻ, കോമള ലക്ഷ്‌മണൻ, എ ഡി ബിജു, ഇ എസ് സത്യൻ, എം എസ് അമർജിത്ത്, ദിലീപ് മോഹനൻ, ഒ എം അബ്രഹാം എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.
തലശേരി ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും
മയ്യഴി
സിപിഐ എം തലശേരി ഏരിയാ സമ്മേളനം മയ്യഴിയിൽ വ്യാഴാഴ്‌ച ആരംഭിക്കും. പ്രതിനിധി സമ്മേളനം മഞ്ചക്കൽ സി പി കുഞ്ഞിരാമൻ–-വാഴയിൽ ശശി നഗറിൽ രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. 13 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുത്ത 150 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 171 പേർ സമ്മേളനത്തിൽ പങ്കെടുക്കും. വെള്ളി വൈകിട്ട് നാലിന് ചുവപ്പ് വളന്റിയർ മാർച്ചും പ്രകടനവും മഞ്ചക്കലിൽനിന്നും ആരംഭിക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..