28 November Thursday

കോതകര- ടിഎ കനാൽ വികസനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

കോതകര പുഞ്ചത്തോട് ടിഎ കനാൽ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
വള്ളികുന്നം പഞ്ചായത്തിൽ കാമ്പിശേരി 12–ാം വാർഡിലെ കോതകര പുഞ്ചത്തോട്- ടിഎ കനാൽ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. കെഎൽഡിസി അനുവദിച്ച 1.68 കോടി രൂപ ഉപയോഗിച്ചാണ് വികസനം. 
  എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഡി രോഹിണി സ്വാഗതം പറഞ്ഞു. കെഎൽഡിസി മാനേജിങ് ഡയറക്‌ടർ പി എസ് രാജീവ് പദ്ധതി വിശദീകരിച്ചു. ചെയർമാൻ പി വി സത്യനേശൻ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ എൻ മോൻകുമാർ, കെ വി അഭിലാഷ്, ജെ രവീന്ദ്രനാഥ്‌, ബിജി പ്രസാദ്, ജയലക്ഷ്‌മി, പി കോമളൻ, തൃദീഷ്‌കുമാർ, ഇന്ദു കൃഷ്‌ണൻ, കൃഷി ഓഫീസർ നിഖിൽ ആർ പിള്ള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top