28 November Thursday

സമരത്തിൽ പങ്കാളികളായി ലക്ഷങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

എന്‍ആര്‍ഇജി വർക്കേഴ്സ് യൂണിയൻ പള്ളിപ്പാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍സംഘടിപ്പിച്ച ധർണ കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം
തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കുന്നതിനെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ. പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ കേന്ദ്രങ്ങളിൽ നടന്ന മാർച്ചിലും ധർണയിലും ലക്ഷങ്ങൾ പങ്കാളികളായി. തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പു വരുത്തുക, പ്രതിദിന കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിൽ സമയം രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ നാലുവരെയാക്കുക, സംസ്ഥാനത്തിന്‌ അർഹമായ ലേബർ ബജറ്റ്‌ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. 
യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്‌ രാജേന്ദ്രൻ കൊല്ലം ജില്ലയിലെ കടയ്‌ക്കലിലും പ്രസിഡന്റ്‌ ഗിരിജ സുരേന്ദ്രൻ പാലക്കാട്‌ ജില്ലയിലും സമരത്തിൽ പങ്കെടുത്തു.
മാരാരിക്കുളം 
ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കലവൂർ പോസ്‌റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണയും യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എസ് പവനനാഥൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് മഞ്ജു രതികുമാർ അധ്യക്ഷയായി. ജില്ല സെക്രട്ടറി പി പി സംഗീത, കെ ആർ ഭഗീരഥൻ,  പി രഘുനാഥ്, സ്വപ്ന ഷാബു, എം എസ് സന്തോഷ്, പി എ ജുമൈലത്ത്, ഏരിയ സെക്രട്ടറി ഡി ഷാജി, ട്രഷറർ ജി ലളിത എന്നിവർ സംസാരിച്ചു.
ഹരിപ്പാട് 
യൂണിയൻ പള്ളിപ്പാട്, വീയപുരം കുമാരപുരം പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധയോഗവും ധർണയും സംഘടിപ്പിച്ചു. പള്ളിപ്പാട്  ധർണ കേരള കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്‌തു. സജീവൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി പി സുനിൽ, കൃഷ്‌ണൻകുട്ടി, എം ജി മോഹനൻ, ബിന്ദു തിലകൻ, ശ്യാം ശങ്കർ എന്നിവർ സംസരിച്ചു.  
 കുമാരപുരം പോസ്‌റ്റ്‌ ഓഫീസ് പടിക്കൽ സിപിഐ എം ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. യൂണിയൻ ഏരിയ കമ്മിറ്റി അംഗം കെ കെ ശ്രീലത അധ്യക്ഷയായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് സുരേഷ്‌കുമാർ, സിന്ധു മോഹനൻ, ലോക്കൽ സെക്രട്ടറിമാരായ ആർ രതീഷ്, ടി എം ഗോപി നാഥൻ എന്നിവർ സംസാരിച്ചു. കെ കെ ശ്രീലത അധ്യക്ഷയായി. എൻ കെ ഓമന സ്വാഗതവും ബീന ഷാജി നന്ദിയും പറഞ്ഞു.
 വീയപുരത്ത്‌ യൂണിയൻ ഏരിയ സെക്രട്ടറി ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. എൻ ലത്തീഫ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി ഓമന, ലോക്കൽ സെക്രട്ടറി സൈമൺ എബ്രഹാം, പി ഡി ശ്യാമള, എൻ പ്രസാദ്കുമാർ, ജി കാർത്തികേയൻ എന്നിവർ സംസാരിച്ചു. ശാന്ത ബാലൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top