28 November Thursday
4ജി, 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കണം

ബിഎസ്എൻഎൽ ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024

ബിഎസ്എൻഎൽ ജില്ലാ ജനറൽ മാനേജരുടെ ഓഫീസ് പരിസരത്ത് കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ 
ജീവനക്കാർ സംഘടിപ്പിച്ച ധർണ എഐബിഡിപിഎ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ ജി ജയരാജ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
ബിഎസ്എൻഎൽ ജില്ലാ ജനറൽ മാനേജരുടെ ഓഫീസ് പരിസരത്ത് കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. 4ജി, 5ജി സേവനങ്ങൾ ദ്രുതഗതിയിൽ ആരംഭിക്കുക, 2017 ജനുവരി മുതൽ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണവും പെൻഷൻ പരിഷ്‌കരണവും ഉടൻ നടപ്പാക്കുക, രണ്ടാം വിആർഎസ് നീക്കം ഉപേക്ഷിക്കുക, കരാർ തൊഴിലാളികൾക്ക് മിനിമം വേതനം, ഇപിഎഫ്, ഇഎസ്ഐ എന്നിവ നടപ്പാക്കുക. ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയവയാണ്‌ ആവശ്യങ്ങൾ. 
   ബിഎസ്എൻഎൽഇയു, പെൻഷനേഴ്സ്‌ സംഘടനയായ എഐബിഡിപിഎ, കരാർ തൊഴിലാളികളുടെ സംഘടനയായ ബിഎസ്എൻഎൽസിസിഡബ്ല്യുഎഫ് എന്നിവ ഉൾപ്പെട്ട കോ–-ഓർഡിനേഷൻ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണയുടെ ഭാഗമായാണ് ആലപ്പുഴയിലെ സമരം. എഐബിഡിപിഎ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ ജി ജയരാജ് ധർണ ഉദ്ഘാടനംചെയ്തു. പി രാജീവൻ  അധ്യക്ഷനായി. പി ആർ ഷാജി മോൻ, ഡി ഗീതമ്മ, ടി ശോഭനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top