കോഴിക്കോട്
ബിഎസ്എൻഎൽ മേഖലയിലെ യൂണിയനുകളായ ബിഎസ്എൻഎൽഇയു, എഐബിഡിപിഎ, ബിഎസ്എൻഎൽ സിസിഡബ്ല്യുഎഫ് എന്നീ സംഘടനകളുടെ കോ- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ധർണ നടത്തി. ഐ കെ ബിജു ഉദ്ഘാടനംചെയ്തു. വി എ എൻ നമ്പൂതിരി, എം വിജയകുമാർ, പി പി സന്തോഷ് കുമാർ, എ പുരുഷോത്തമൻ, സി കെ വിജയൻ, കെ വി ജയരാജൻ, കെ രേഖ, ബാലൻ പുന്നശ്ശേരി, കെ സുനിൽകുമാർ, എസ് ഷിബു എന്നിവർ സംസാരിച്ചു. ശമ്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം നടപ്പാക്കുക. ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കുക, രണ്ടാം വിആർഎസ് നീക്കം ഉപേക്ഷിക്കുക, കാഷ്വൽ, കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..