കരുനാഗപ്പള്ളി
ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിന്റെ 75–--ാം വാർഷികാഘോഷം കരുനാഗപ്പള്ളിയിൽ നടത്തി. വെള്ളിമൺ ഡമാസ്റ്റൺ സമാഹരിച്ച ആകാശവാണി ചരിത്രം വിശദീകരിക്കുന്ന പ്രദർശനം നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പകൽ രണ്ടിന് കഥായനം പരിപാടിയിൽ എഴുത്തുകാരായ ജി ആർ ഇന്ദുഗോപൻ, കെ രേഖ, കെ എസ് രതീഷ്, വി എസ് അജിത്, ജേക്കബ് എബ്രഹാം എന്നിവർ കഥ അവതരിപ്പിച്ചു. വൈകിട്ട് സംസ്കാരിക സമ്മേളനം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. ആകാശവാണി അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ മുഖത്തല ശ്രീകുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സ്വാഗതംപറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി സുകേശൻ, ഐആർഇ മാനേജർ ഭക്തദർശൻ, കെ ജി അജിത്കുമാർ, പി ബി ശിവൻ, വി പി ജയപ്രകാശ്‌മേനോൻ, ഡോ. വള്ളിക്കാവ് മോഹൻദാസ്, എ പ്രദീപ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയരായവരെ ആദരിച്ചു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ സാംസ്കാരിക പ്രഭാഷണം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..