23 December Monday

സി എ മുഹമ്മദ്‌ ഹാജി വധക്കേസ്‌ ശിക്ഷാ വിധി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

 

കാസർകോട്‌
അടുക്കത്ത്‌ബയലിലെ സി എ മുഹമ്മദ്‌ ഹാജി കൊല്ലപ്പെട്ട കേസിലെ കുറ്റക്കാരായ നാലുപ്രതികൾക്കുള്ള ശിക്ഷ വ്യാഴാഴ്‌ച വിധിക്കും. 
ആർഎസ്‌എസ്‌ പ്രവർത്തകരായ കുഡ്‌ലു വില്ലേജിലെ സന്തോഷ്‌ നായ്‌ക്‌, താളിപ്പടുപ്പിലെ കെ ശിവപ്രസാദ്‌, അയ്യപ്പ നഗറിലെ കെ അജിത്‌കുമാർ, അടുക്കത്ത്‌ബയലിലെ കെ ജി കിഷോർകുമാർ എന്നിവരെയാണ്‌ ജില്ലാ അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജ്‌ കെ പ്രിയ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. 
2008 ഏപ്രിൽ 18നാണ്‌ മുഹമ്മദ്‌ ഹാജി (56) കുത്തേറ്റ്‌ മരിക്കുന്നത്‌.  മൂന്നാംപ്രതി കെ അജിത്‌കുമാർ, സംഭവ സമയത്ത്‌ പ്രായപൂർത്തിയായിട്ടില്ലെന്ന്‌ കോടതിയെ അറിയിച്ചതിനെ തുടർന്ന്‌ പ്രായം സംബന്ധിച്ച തെളിവ്‌ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ്‌ ശിക്ഷാവിധി വ്യാഴാഴ്‌ചത്തേക്ക്‌ മാറ്റിയത്‌.  കേസിൽ സ്പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ സി കെ ശ്രീധരനും കെ പി പ്രദീപ്‌കുമാറും ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top