18 November Monday

ഉത്തരം ഞങ്ങൾക്കറിയാം

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഹൊസ്‌ദുർഗ്‌ ഉപജില്ലാ മത്സരം അമ്പലത്തറ വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ. കെ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

 കാസർകോട്‌ 

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉപജില്ലാ മത്സരം ജില്ലയിൽ ഏഴുകേന്ദ്രങ്ങളിൽ വർണാഭമായി നടന്നു. സ്‌കൂൾ തലത്തിൽനിന്നും വിജയിച്ച രണ്ടുപേർ വീതമാണ്‌ മത്സരത്തിനെത്തിയത്‌. ചോദ്യം കേട്ടും ഉത്തരം പറഞ്ഞും കുട്ടികൾ പുതിയ കാലത്തിന്റെ വൈജ്ഞാനിക കുതിപ്പിനൊപ്പം ചേർന്നുനിന്നു. ജേതാക്കൾക്ക്‌ ക്യാഷ്‌ അവാർഡും സർട്ടിഫിക്കറ്റും മൊമന്റോയും ഒന്നാം സ്ഥാനക്കാരായ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്കും മൊമന്റോ നൽകി.
മഞ്ചേശ്വരം ഉപജില്ലാ മത്സരം ഉപ്പള ജിഎച്ച്‌എസ്‌എസിൽ കെഎസ്ടിഎ ജില്ല പ്രസിഡന്റ്‌ യു ശ്യാമഭട്ട്‌ ഉദ്ഘാടനംചെയ്തു. കന്നഡ മീഡിയം വിദ്യാർഥികളും മത്സരത്തിനെത്തി. ബെന്നി തോംപുന്നയിൽ അധ്യക്ഷനായി. ബി മോഹന, കെ ജയരാജൻ, കെ വി സന്തോഷ്, സുഹറ എന്നിവർ സംസാരിച്ചു. കെ രവീന്ദ്ര സ്വാഗതവും വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിൽ കാസർകോട് ഡിഇഒ വി ദിനേശ  സമ്മാനം നൽകി. കെ ജയരാജൻ, വിജയലക്ഷ്മി, അമിത, എം ജയന്ത എന്നിവർ സംസാരിച്ചു. കെ രവീന്ദ്ര സ്വാഗതവും ബെന്നി തോംപുന്നയിൽ നന്ദിയും പറഞ്ഞു.
കുമ്പള ഉപജില്ലാ മത്സരം പെർഡാല ജിഎച്ച്എസ്എസ്സിൽ പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ ഉദ്‌ഘാടനംചെയ്തു. കെ കെ മോഹനൻ അധ്യക്ഷനായി. എം രാജേഷ്, ഇ കെ സുബാഷ്, ദീപ രാജഗോപാൽ, അനീഷ്‌രാജ് പായം, ജയൻ കാടകം എന്നിവർ സംസാരിച്ചു. പി കുഞ്ഞമ്പു സ്വാഗതവും ദിലീപ് മാധവ് നന്ദിയും പറഞ്ഞു.
കാസർകോട്‌ ഉപജില്ലാ മത്സരം കാസർകോട്‌ ജിയുപി സ്‌കൂളിൽ നഗരസഭാ ചെയർമാൻ അബ്ബാസ്‌ ബീഗം ഉദ്‌ഘാടനംചെയ്‌തു. എസ്‌ സുനിൽ അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ, ദേശാഭിമാനി ബ്യൂറോ ചീഫ്‌ വിനോദ്‌ പായം, എൻ കെ ലസിത, സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ്‌ ഡി വിമല കുമാരി, പിടിഎ പ്രസിഡന്റ്‌ റാഷിദ്‌ പൂരണം, ഡോ. വിനോദ്‌ കുമാർ പെരുമ്പള എന്നിവർ സംസാരിച്ചു. കെ ജി പ്രതീശ്‌ മത്സരം വിശദീകരിച്ചു. എ മധുസൂദനൻ സ്വാഗതവും ഡി വിൻലാൻ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിൽ കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവനും പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സിജു കണ്ണനും സമ്മാനം നൽകി. എ മാലതി, എ മധുസൂദനൻ, കെ ജി പ്രതീശ്‌ എന്നിവർ സംസാരിച്ചു. കെ സി ലൈജുമോൻ നന്ദി പറഞ്ഞു. രക്ഷിതാക്കൾക്കായി ക്വിസ്‌ മത്സരം നടത്തി. 25 ചോദ്യവും 25 സമ്മാനവും എന്ന ഓപ്പൺ ക്വിസ്‌ മത്സരം പത്മനാഭൻ കാടകം, ഷരീഫ്‌ പള്ളഞ്ചി എന്നിവർ നിയന്ത്രിച്ചു. എ ശ്രീകുമാർ മോട്ടിവേഷൻ ക്ലാസെടുത്തു. 
ബേക്കൽ ഉപജില്ലാ മത്സരം  തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ ഡിഡിഇ ടി വി മധുസൂദനൻ  ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ടി വി നാരായണൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, ബ്ലോക്ക് പഞ്ചായത്തംഗം വി ഗീത,  പി കുഞ്ഞിരാമൻ, ടി മധുസൂദനൻ, കുന്നൂച്ചി കുഞ്ഞിരാമൻ, വി വി സുകുമാരൻ, ബാലൻ കുതിരക്കോട്, സി മോഹനൻ, വേണുഗോപാലൻ അരവത്ത്, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം സി ശുഭലക്ഷ്മി സ്വാഗതവും രാജേഷ് മാങ്ങാട് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ മണികണ്ഠൻ അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ ഹരിദാസ്, ടി ടി ശൈലജ, വിജി, ഉണ്ണികൃഷ്ണൻ പൊടിപ്പള്ളം എന്നിവർ
സംസാരിച്ചു. പി പ്രഭാവതി സ്വാഗതവും കെ  വി സതി  നന്ദിയും പറഞ്ഞു.
 രക്ഷിതാക്കൾക്കുള്ള ക്വിസ്‌ മത്സരം ടി മധുസൂദനൻ നിയന്ത്രിച്ചു. 
ഹൊസ്‌ദുർഗ്‌ ഉപജില്ലാ മത്സരം അമ്പലത്തറ വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ. കെ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്തംഗം കെ വി കുഞ്ഞമ്പു അധ്യക്ഷനായി. കെഎസ്‌ടിഎ ജില്ലാ ട്രഷറർ ഡോ. കെ വി രാജേഷ്‌ മത്സരം വിശദീകരിച്ചു. പ്രധാനാധ്യാപകൻ പി വി രാജേഷ്‌, പിടിഎ വൈസ്‌  പ്രസിഡന്റ്‌ മനോജ്‌ അമ്പലത്തറ, കെഎസ്‌ടിഎ ജില്ലാ ജോയന്റ്‌ സെക്രട്ടറിമാരായ പി മോഹനൻ, കെ ലളിത, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി ശ്രീകല, എസ്‌എംസി ചെയർമാൻ രാജേഷ്‌ സ്‌കറിയ, കെ വി അനൂപ്‌, പി പി കമല, കെ വി രാജൻ എന്നിവർ സംസാരിച്ചു. പി പി ബാബുരാജ്‌ സ്വാഗതവും ടി കെ നാരായണൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം സിപിഐ എം എരിയാസെക്രട്ടറി കെ രാജ്‌മോഹൻ ഉദ്‌ഘാടനം ചെയ്‌തു. കെ വി അനൂപ്‌ അധ്യക്ഷനായി. കെ  വി രാജൻ മത്സരം അവലോകനം ചെയ്‌തു. കെ ജയൻ, എ വി കുഞ്ഞമ്പു, പി മോഹനൻ  സുരേഷ്‌ മടിക്കൈ എന്നിവർ സംസാരിച്ചു. എം രമേശൻ സ്വാഗതവും സി സുരേശൻ നന്ദിയും പറഞ്ഞു.
രക്ഷിതാക്കൾക്കുള്ള ക്വിസ്‌ മത്സരം പി മോഹനൻ നിയന്ത്രിച്ചു. 20 ചോദ്യവും 20 സമ്മാനവും നൽകി.  
ചിറ്റാരിക്കാൽ ഉപജില്ല മത്സരം കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സാംസ്കാരിക പ്രഭാഷകൻ രവി ഏഴോം ഉദ്ഘാടനംചെയ്തു. എൻ വി ശിവദാസൻ അധ്യക്ഷനായി.  പി കെ മോഹനൻ, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് പി എം ശ്രീധരൻ, എം ബിജു, വി കെ റീന, വി അനിതകുമാരി, കെ ആർ ലതാഭായി എന്നിവർ സംസാരിച്ചു. കെ മെയ്സൺ സ്വാഗതം പറഞ്ഞു. 
സമാപനയോഗത്തിൽ പഞ്ചായത്ത് അംഗം പി വി സതീദേവി സമ്മാനം നൽകി. പ്രിൻസിപ്പൽ കെ പി ബൈജു അധ്യക്ഷനായി. കെ പി ദാമോദരൻ, കെ ദാമോദരൻ, പി ജനാർദ്ദനൻ, എം വി പ്രമോദ് കുമാർ, പി രവി, ഷൈജു ബിരിക്കുളം, സി പി ഇർഫാന എന്നിവർ സംസാരിച്ചു. കെ ഭാഗ്യേഷ് സ്വാഗതവും പി കെ രമേശൻ നന്ദിയും പറഞ്ഞു.  
ചെറുവത്തൂർ ഉപജില്ലാ മത്സരം കാടങ്കോട് ഗവ. ഫിഷറീസ്‌ സ്‌കൂളിൽ ശാസ്‌ത്ര പ്രചാരകൻ ദിനേഷ്‌കുമാർ തെക്കുമ്പാട്‌ ഉദ്‌ഘാടനംചെയ്‌തു. രാമചന്ദ്രൻ തുരുത്തി അധ്യക്ഷനായി. വിജയികൾക്ക്‌ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം ഇ ചന്ദ്രാംഗദൻ സമ്മാനം നൽകി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള, എം സുനിൽകുമാർ, ഇ വി ഷാജി, കെ ദിവാകരൻ, കെ രമ്യ, കെ ഹേമലത, കെ എം ഈശ്വരൻ, കെ ഫൗസിയ, പി എം അബ്ദുൾറൗഫ്‌, കെ വി പത്മനാഭൻ, പി രാഗേഷ്‌, പി മഷൂദ്‌ എന്നിവർ സംസാരിച്ചു. പി വി ഉണ്ണിക്കൃഷ്‌ണൻ സ്വാഗതവും ടി വി നന്ദകുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top