23 December Monday

സി പി കരുണാകരൻപിള്ളയെ 
അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
കൊല്ലം
കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകിയ ആദ്യകാല നേതാവ് സി പി കരുണാകരൻപിള്ളയുടെ 19 –ാം- ചരമവാർഷികദിനം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സമുചിതമായി ആചരിച്ചു. തൊഴിലിടങ്ങളിലും യൂണിറ്റ് കേന്ദ്രത്തിലും തൊഴിലാളികൾ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. സിഐടിയു ഭവനിൽ ജില്ലാ ട്രഷറർ എ എം ഇക്ബാൽ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. 
തേവലക്കര അരിനല്ലൂരിൽ സി പി ആശാന്റെ സ്‌മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. തേവലക്കര ചേനങ്കര ജങ്ഷനിൽ നടന്ന അനുസ്മരണസമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. 
 സിപിഐ എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി  നേതൃത്വത്തിൽ കരുനാഗപ്പള്ളി വെസ്റ്റിലെ ചാലയ്യം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top