23 December Monday

ആശ്രിത നിയമനങ്ങൾ 
സ്ഥിരപ്പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

കെഎസ്ആർടിഇഎ നോർത്ത് ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു ഉദ്ഘാടനം ചെയ്യുന്നു

മംഗലപുരം 
ആശ്രിത നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്ന്‌ കെഎസ്ആർടിഇഎ (സിഐടിയു) നോർത്ത് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പള്ളിപ്പുറം എൻഎസ്എസ് ഹാളിൽ (ആനത്തലവട്ടം ആനന്ദൻ നഗറിൽ) ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു ഉദ്ഘാടനം ചെയ്തു. 
  കൺവൻഷനിൽ യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ് ജെ ശ്രീജ അധ്യക്ഷയായി. 
പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. 
ജില്ലാ സെക്രട്ടറി പി സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, പി എ ജോജോ, സുജിത് സോമൻ, ഇ സുരേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top