02 October Wednesday

മാനന്തവാടി ഗവ. യുപി സ്‌കൂള്‍ കെട്ടിടോദ്ഘാടനം 5ന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കിഫ്ബി ധനസഹായത്താല്‍ മാനന്തവാടി ​ഗവ. യുപി സ്കൂളില്‍ പുതുതായി നിര്‍മിച്ച സ്കൂള്‍ കെട്ടിടം

മാനന്തവാടി
ഗവ. യുപി സ്‌കൂളിന് കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിച്ച സ്കൂൾ കെട്ടിടം ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി ഓൺലൈൻ ആയി ഉ​ദ്ഘാടനം ചെയ്യും. മന്ത്രി ഒ ആർ കേളു ശിലാഫലകം അനാച്ഛാദനം ചെയ്യും. ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. ആറ് ക്ലാസ് മുറികളാണ് ഈ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇരുനിലകളിലുമായി പ്രത്യേകം ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. വാഷ്‌ബേസിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. നിലവിലുണ്ടായിരുന്ന കെട്ടിടത്തോട് ചേർന്ന് തന്നെയാണ് പുതിയ കെട്ടിടവും നിർമിച്ചത്. മാനന്തവാടി നഗരത്തിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഒരു വിദ്യാലയം എന്ന നിലയിൽ ഈ കെട്ടിടം ഏറെ ഉപകാരപ്രദമാണ്. കിഫ്ബി ധനസഹായത്താൽ മാനന്തവാടി   മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നിരവധിയാണ്. താലൂക്കിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായ ഗവ. യുപി സ്‌കൂളിൽ യുപി തലംവരെ 839 വിദ്യാർഥികളാണ് പഠനം നടത്തുന്നത്. 39 സ്ഥിരം അധ്യാപകരും രണ്ട് താൽക്കാലിക അധ്യാപകരുമുണ്ട്.
 
സംഘാടക 
സമിതി രൂപീകരിച്ചു
മാനന്തവാടി  
ഗവ. യുപി സ്കൂൾ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് 101 അം​ഗം സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ  ജേക്കബ് സെബാസ്റ്റ്യൻ യോ​ഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ സി ആർ രാ​ഗേന്ദു അധ്യക്ഷയായി. ന​ഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ഡിവിഷൻ കൗൺസിലർ ബി ഡി അരുൺകുമാർ, മാനന്തവാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ കെ മുരളീധരൻ, ബിപിസി കെ കെ സുരേഷ്, മദർ പി ടി എ പ്രസിഡന്റ്‌ എം ആതിര, കെ വി ജുബൈർ, എ അജയകുമാർ, ജോസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി കെ രത്നവല്ലി ( ചെയർമാൻ), ടി പി വർക്കി (കൺവീനർ).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top