23 December Monday

തൊഴിൽമേളയിൽ 208 പേർക്ക്‌ നിയമനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
കാസർകോട്‌
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബലിറ്റി സെന്ററും കാസർകോട്‌ ഗവ. കോളേജിൽ സംഘടിപ്പിച്ച തൊഴിൽമേളയിൽ 208 പേർക്ക്‌ നിയമനം. 
908 ഉദ്യോഗാർഥികളും 46 ഉദ്യോഗദായകരും പങ്കെടുത്തു. 426 ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഇവർക്ക്‌ രണ്ടാംഘട്ട ഇന്റർവ്യു കമ്പനികൾ നടത്തും. 
എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷനായി. 
ഡെപ്യൂട്ടി കലക്ടർ പി സുർജിത് വിശിഷ്ടാതിഥിയായി. കൗൺസിലർ സവിത, ഗവ. കോളജ് പ്രിൻസിപ്പൽ വി എസ് അനിൽകുമാർ, പ്രൊഫസർമരായ എം രാജീവൻ, കെ ലക്ഷ്മി എന്നിവർ സംസാരിച്ചു. 
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അജിത് ജോൺ സ്വാഗതവും എംപ്ലോയ്‌മെന്റ് ഓഫിസർ പി പവിത്രൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top