23 December Monday

യൂത്ത്ബ്രിഗേഡ്‌ ശുചീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂരിൽ എം രാജഗോപാലൻ എംഎൽഎ നിർവഹിക്കുന്നു

 ചെറുവത്തൂർ

മാലിന്യമുക്ത നവകേരളത്തിനായി ശുചീകരണ യജ്ഞവുമായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്‌  രംഗത്തിറങ്ങി. ജില്ലാതല ഉദ്ഘാടനം ചെറുവത്തൂരിൽ എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു.
ശനിയും ഞായറുമായി ഡിവൈഎഫ്ഐ ജില്ലയിലെ 152 മേഖലകളിൽ
മാലിന്യ വിമുക്ത നവകേരളം ക്യാമ്പയിൻ ഏറ്റെടുക്കും. മാലിന്യം നീക്കി അവിടെ പൂന്തോട്ടവും ഇരിപ്പിടവും വായനാ കോർണറും ഹരിതവീഥിയും തയ്യാറാക്കും. ഒരു മേഖലയിൽ ചുരുങ്ങിയത് അഞ്ച്‌ മാലിന്യത്തൊട്ടിയും സ്ഥാപിക്കും. മാതൃകാപരമായ മറ്റുപ്രവർത്തനങ്ങളും ഇവിടെ ഏർപ്പാടാക്കും. പരിപാടികളിൽ കലാ കായിക സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉദ്ഘാടകരാകും. 
ചെറുവത്തൂർ ശുചീകരണ പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത്‌ രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് സംസാരിച്ചു. യൂത്ത് ബ്രിഗേഡ് ജില്ലാ ക്യാപ്റ്റൻ  കെ സജേഷ് സ്വാഗതം പറഞ്ഞു. 
 
കാഞ്ഞങ്ങാട്ട്‌ ശുചിത്വറാലി 2ന്‌  
കാഞ്ഞങ്ങാട്‌ 
മാലിന്യമുക്ത കേരളം ജനകീയ പ്രചാരണത്തിന്‌ തുടക്കം കുറിച്ച്‌ അടുത്ത രണ്ടിന്‌ കാഞ്ഞങ്ങാട്‌ നഗരത്തിൽ ശുചിത്വ സന്ദേശറാലി സംഘടിപ്പിക്കുമെന്ന്‌ നഗരസഭാചെയർപേഴ്‌സൺ കെ വി സുജാത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വൈകിട്ട്‌ നാലിന്‌ നോർത്ത്‌ കോട്ടച്ചേരിയിൽ നിന്ന്‌ ആരംഭിച്ച്‌ ടൗൺഹാൾ പരിസരത്ത്‌ സമാപിക്കും. കൗൺസിലർമാർ, ജീവനക്കാർ, വ്യാപാരി സംഘടനകൾ, കുടുംബശ്രീ, എൻസിസി, എൻ്‌എസ്‌എസ്‌ യൂണിറ്റുകൾ,  വിവിധ തൊഴിലാളി യൂണിയനുകൾ എന്നിവർ അണിനിരക്കും.
 വാദ്യമേളങ്ങൾ, ശുചിത്വ സന്ദേശ ടാബ്ലോകൾ, കലാരൂപങ്ങൾ എന്നിവ റാലിയിൽ അണിനിരക്കും. ‘മാലിന്യമുക്ത കാഞ്ഞങ്ങാട്‌’ എന്ന പദ്ധതിയുടെ ഭാഗമായി  മികച്ച ഇടപെടലാണ്‌ നഗരസഭയും ഹരിതകർമസേനയും നടത്തുന്നത്‌.
 മിനി സിവിൽ സ്‌റ്റേഷൻ പരിസരം വൃത്തിയാക്കി ഇവിടെ ചീര കൃഷി  ആരംഭിച്ചു. നഗരപരിധിയിലെ എല്ലാ സ്ഥാപനങ്ങളും ഹരിത കാര്യാലയമാക്കും. 
എല്ലാ വിദ്യാലയങ്ങളിലും മാലന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങൾ എർപ്പെടുത്തി. 
വിദ്യാർഥികളെ അണിനിരത്തി ഒക്‌ടോബർ ഒന്നിന്‌ സൈക്കിൾ റാലിയും ഫ്‌ളാഷ്‌മോബും സംഘടിപ്പിക്കും. വൈസ്‌ ചെയർമാൻ ബിൽടെക്‌ അബ്ദുള്ള, സെക്രട്ടറി എൻ മനോജ്‌, സ്ഥിരം സമിതി ചെയർമാന്മാരായ കെ അനീശൻ, പി അഹമ്മദ്‌ അലി, കെ വി സരസ്വതി, കെ ലത, പി പ്രഭാവതി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top