22 December Sunday

പുട്ടിനോട് മുട്ടിനോക്കാൻ കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലൈഫ് -24 ക്യാമ്പിൽ വിദ്യാർഥികൾ പുട്ട് തയ്യാറാക്കുന്നു

പരവനടുക്കം
പുട്ടിനോട് ഒന്ന് മുട്ടിനോക്കാൻ തന്നെ അവർ തീരുമാനിച്ചു. പാകം നോക്കി പൊടി കുഴച്ച് പൈനാപ്പിളും പഴവും പയറും കാരറ്റും ബീറ്റ്റൂട്ടും ഇടകലർത്തി നിറച്ച് പുട്ടിനെ രൂപമാറ്റം നടത്തി കുട്ടപ്പനാക്കി അവതരിപ്പിച്ചു. പുട്ടിന്റെ പകിട്ടും പാകവും പഠിച്ച് വീട്ടിലും ഒരു കൈ നോക്കാമെന്നു ഉറപ്പിച്ചാണ് അവർ പിരിഞ്ഞത്.
യൂണിസെഫിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം,  ബിആർസി നടത്തിയ ലൈഫ് -24 ക്യാമ്പിലാണ്  പ്രിയപ്പെട്ട പുട്ടിനെ സമീകൃതാഹാരമാക്കാൻ കുട്ടികൾ ശ്രമം നടത്തിയത്. ഒമ്പതാം തരം വിദ്യാർഥികൾക്ക് ജീവിത നൈപുണി പരിശീലിക്കാനുള്ള ത്രിദിന ക്യാമ്പിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 37 കുട്ടികൾ പങ്കെടുത്തു. പാചകം, കൃഷി, പ്ലമ്പിങ്‌ എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. 
ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കാസർകോട് എഇഒ അഗസ്റ്റിൻ ബെർണാഡ് മൊന്തൊരിയോ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇബ്രാഹിം ഖലീൽ അധ്യക്ഷനായി. ജില്ലാ ബിപിസി ടി കാസിം, ജയലക്ഷ്മി, സുധീഷ്, അഖിൽ, സാഹിദ്, ബിന്ദു എന്നിവർ സംസാരിച്ചു. ഞായറാഴ്‌ച സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top