കാസർകോട്
കേരളത്തിന്റെ സമരേതിഹാസത്തിൽ മരണമില്ലാത്ത പോരാളിയായ പുഷ്പന്റെ നിര്യാണത്തിൽ അനുശോചിച്ച് ഞായറാഴ്‌ച മുഴുവൻ ഡിവൈഎഫ്‌ഐ ബ്ലോക്ക് - മേഖലാ കേന്ദ്രങ്ങളിലും മൗനജാഥ നടത്തും. 30ന് മുഴുവൻ യൂണിറ്റുകളിലും അനുശോചന യോഗവും ചേരും.
വിട പറഞ്ഞത് സമരേതിഹാസത്തിൽ മരണമില്ലാത്ത പോരാളിയാണെന്ന് -ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അനുശോചനത്തിൽ പറഞ്ഞു. ലോക പോരാട്ട ചരിത്രത്തിലെവിടെയും ഇത്രയും കാലം നീണ്ട സഹന പർവം ഉണ്ടാകില്ല. പോരാട്ടത്തിന്റെ വിപ്ലവക്കരുത്തിന്റെ മറ്റൊരു പേരാണ് പുഷ്‌പൻ. ശയ്യാവലംബിയാണെങ്കിലും, ആ മഹാജീവിതം പിന്നീട് വന്ന യുവാക്കളെ വഴികാട്ടി. അവരുടെ പോരാട്ടത്തിന്റെ സംഘ ശബ്ദമായി. ഇനിയും പുഷ്‌പൻ തെളിയിച്ച പാതയിൽ കേരളീയ യുവത്വം അവരുടെ വിപ്ലവാഭിമുഖ്യം തീപ്പന്തമായി ഉയർത്തിപ്പിടിക്കുമെന്ന് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടും പ്രസിഡൻറ് ഷാലുമാത്യുവും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..