കാഞ്ഞങ്ങാട്
കേൾവി, സംസാര പരിമിതരുടെ സംഘടനയായ ജില്ലാ ബധിര അസോസിയേഷൻ രജത ജൂബിലി ആഘോഷത്തിന് പടന്നക്കാട്ട് തുടക്കമായി. നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് സിഐ എ ശ്രീജിത് മുഖ്യാതിഥിയായി. സി എച്ച് ഷക്കീർ അധ്യക്ഷനായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ ടി ജോഷിമോനെയും എസ്‌എസ്‌എൽസി പരീക്ഷാ വിജയികളെയും ആദരിച്ചു. ബധിര വിദ്യാർഥിയുടെ ഭവന നിർമാണത്തിലേക്കുള്ള സംഭാവനയും കൈമാറി.
എ സി മുഹമ്മദ് റഷാദ് റിപ്പോർട്ടർ അവതരിപ്പിച്ചു. ഫാ. മാത്യു ബേബി, സിസ്റ്റർ കെ ടി സോഫിയമ്മ, ഫാ. പ്രിയേഷ് കളരിമുറിക്കൽ, ഫാ. മാത്യു ഇളംതുരുത്തി പടവിൽ, ഡേവിഡ് ബാബു, രാജീവ് കുമാർ, ടി പവിത്രൻ, പി വി ധന്യ, എ എം അബ്ദുറഹ്മാൻ, ഷീബ പവിത്രൻ എന്നിവർ സംസാരിച്ചു. കെ ടി ജോഷിമോൻ സ്വാഗതവും ഷനിൽ കുമാർ നന്ദിയും പറഞ്ഞു.
ഞായറാഴ്ച അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഷ്റഫ് കുന്നത്ത് ബദിര ദിനാചരണം ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..