02 October Wednesday

അന്ധവിശ്വാസം തടയാൻ ബോധവൽക്കരണം വേണം: ബാലസംഘം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ബാലസംഘം ജില്ലാ സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

പൈവളിഗെ
അന്ധവിശ്വാസവും അനാചാരവും വർധിക്കുന്ന സാഹചര്യത്തിൽ, അതിനെതിരായ കർശന നടപടിയും ബോധവൽക്കരണവും ഉണ്ടാകണമെന്ന്‌ ബാലസംഘം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പൈവളിഗെ കയർക്കട്ടയിൽ വിദ്വാൻ പി കേളുനായരുടെ കവിത ചൊല്ലി കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. എം അനുരാഗ്‌ അധ്യക്ഷനായി. സംഘാടക സമിതി കൺവീനർ കെ ആർ ജയാനന്ദ സ്വാഗതം പറഞ്ഞു. 
മഞ്ചേശ്വരം ഏരിയയിലെ കൂട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ്‌ സമ്മേളനം തുടങ്ങിയത്‌. ജില്ലാ പ്രസിഡന്റ്‌ എം അനുരാഗ്‌ പതാക ഉയർത്തി. കുരീപ്പുഴ ശ്രീകുമാറിന്‌, ബാലസംഘം പ്രസിദ്ധീകരിച്ച സിനാഷയുടെ പുസ്തകവും പനത്തടിയിലെ അർജുൻ വരച്ച ചിത്രവും കൈമാറി. 
ജില്ലാ സമ്മേളനത്തിന്റെ ലോഗോ നിർമിച്ച അശ്വിന്‌ ഉപഹാരം നൽകി. കെ പി വൈഷ്ണവ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. കവിത കൃഷ്ണൻ (പ്രസീഡിയം), ഹൃദ്യ പ്രഭ (രജിസ്‌ട്രേഷൻ), കെ ആതിര (മിനുട്‌സ്‌), എ ശ്രീഹരി (നവമാധ്യമാം), എം സ്നേഹൽ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി പ്രവിഷ പ്രമോദ്‌ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എൻ ആദിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഗ്രൂപ്പ്‌ ചർച്ചയും പൊതു ചർച്ചയും നടന്നു. 12 ഏരിയകളിൽനിന്നായി 225 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. 
സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ ടി സപന്യ,  സംഘാടകസമിതി ചെയർപേഴ്‌സൺ പി ബേബി, കെ വി കുഞ്ഞിരാമൻ എന്നിവരും സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top