23 November Saturday

കാഞ്ഞങ്ങാട്ട്‌ കടലോരം ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കടലോര ശുചീകരണം കാഞ്ഞങ്ങാട്‌ നഗരസഭാ ചെയർമാൻ കെ വി സുജാത ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്

മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ നഗരസഭ പരിധിയിലെ കടലോര ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പടന്നക്കാട് നെഹ്‌റു കോളേജ് എൻഎസ്എസ് വിദ്യാർഥികളും നാട്ടുകാരും കൗൺസിലർമാരും ജീവനക്കാരും അണിനിരന്നു.
മീനാപ്പീസ് കടപ്പുറത്തുനിന്ന് ആരംഭിച്ചു.  ബോധവൽക്കരണ സന്ദേശം കൈമാറി. 
നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ വി സരസ്വതി അധ്യക്ഷയായി. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരം സമിതി ചെയർപേഴ്‌സൺ കെ ലത, കൗൺസിലർമാരായ എം പി ജാഫർ, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, നജ്മ റാഫി, നെഹ്റു കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ വി വിനീഷ് കുമാർ, പി അനൂജ്,  ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ ഷിജു, പി ടി രൂപേഷ്, പി വി നിഖിത, ദിവ്യശ്രീ, കെ അഭിജിത് എന്നിവർ സംസാരിച്ചു. ഷൈൻ പി ജോസ് സ്വാഗതവും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top